KeralaLatest News

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ച! നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: വീടുകയറി ആക്രമണം നടത്തിയ നടിയും ഭര്‍ത്താവും അറസ്റ്റില്‍. സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.

അശ്വതിയുടെയും ഭർത്താവ് നൗഫലിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച ആകുന്നതേയുള്ളു. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസിൽ ഇറങ്ങിത്തിരിച്ച അശ്വതി വഞ്ചിക്കപ്പെട്ടതോടെ ലഹരി ഉൾപ്പെടെയുള്ള പലചതിക്കുഴികളിലേക്കും ചെന്നുപെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവർക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവർ തുറന്നുപറഞ്ഞിരുന്നു.

ദുബായിൽ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ചരിത്രവും അശ്വതിക്കുണ്ട്. ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്നും അന്ന് അശ്വതി പറഞ്ഞു. ഡോക്ടർമാരുടെ സഹായത്തോടെ ലഹരി മരുന്ന് ഉപേക്ഷിച്ച് അത് പൂർണമായും ഒഴിവാക്കുന്നതിനു ശ്രമിക്കുന്നതായി ഇവർ വെളിപ്പെടുത്തിയതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button