Latest NewsKeralaNewsCrime

‘നോ’ പറഞ്ഞു, പക മൂത്ത യുവാവ് പെൺകുട്ടിയെ വീട്ടിൽ കയറി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമം: അറസ്റ്റ്

കൊല്ലം: കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. പെണ്‍കുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. മയ്യനാട് സ്വദേശി ഷംനാദിനെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പെണ്‍കുട്ടി താമസിക്കുന്ന വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്തു.

പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഷംനാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലപാതക കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ന്യൂമാഹിയില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് കൊല്ലത്തെ സംഭവവും വാർത്തയാകുന്നത്. മാഹി സംഭവത്തിൽ പ്രതിയായ ജിനീഷ് ബാബുവിനെതിരെ പോലീസ് അന്വേഷണം ശക്തമാക്കി.

ജിനീഷ് പൂജയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, പൂജ ഇത് നിരസിച്ചു. തുടർന്നുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്ന് അമ്മ പറഞ്ഞിരുന്നു. പെൺകുട്ടിയുടെ ഭാവിയെ കരുതിയാണ് പൊലീസിൽ പരാതി നൽകാഞ്ഞതെന്ന് അമ്മ പറഞ്ഞു. ഇന്നലെ ചെന്നൈയില്‍ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഇരുപതുകാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാര്‍ത്ത മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ചിരുന്നു. പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് സത്യയെന്ന പെൺകുട്ടിയെ തള്ളിയിടുകയായിരുന്ന കൊലയാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button