CricketLatest NewsNewsSports

ന്യൂസിലന്‍ഡിനെ തകർത്ത് ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാന്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാൻ സ്വന്തമാക്കി. ഫൈനലില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ചാമ്പ്യന്മാരായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. 38 പന്തില്‍ 59 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. തകർച്ചയോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ അസമിനെ(15) നഷ്ടമായി. 29 പന്തില്‍ 34 റൺസെടുത്ത മുഹമ്മ് റിസ്‌വാനും വേഗത്തിൽ മടങ്ങി. മൂന്നാമനായി ഇറങ്ങിയ ഷാന്‍ മസൂദിനും (21 പന്തില്‍ 19) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇരുവരുടേയും വിക്കറ്റ് നഷ്ടമാവുമ്പോള്‍ പാകിസ്ഥാന്‍ 11.3 ഓവറില്‍ മൂന്നിന് 74 എന്ന നിലയിലായിരുന്നു.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നവാസ് (22 പന്തില്‍ പുറത്താവാതെ 38), ഹൈദര്‍ അലി (15 പന്തില്‍ 31) സഖ്യമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 56 റണ്‍സാണ് സ്കോർ കൂട്ടിച്ചേര്‍ത്തത്. മൂന്ന് സിക്‌സും രണ്ട് ഫോറും നേടിയ ഹൈദറിനെ പുറത്താക്കി ടിം സൗത്തി കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് പന്തില്‍ ഒരു റണ്‍സ് നേടിയ ആഫിസ് അലിയെ ബ്ലെയര്‍ ടിക്‌നറും മടക്കി. ഇതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി.

Read Also:- ബോസ്കോ നിലയം കൾച്ചറൽ ഫെസ്റ്റ് 2022 ന്റെ ആഘോഷ ചടങ്ങിന് തുടക്കം: ടിജോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു

എന്നാല്‍, 14 പന്തില്‍ 25 റണ്‍സുമായി പുറത്താവാതെ നിന്ന ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാനെ മൂന്ന് പന്ത് ബാക്കി നില്‍ക്കെ വിജയത്തിലേക്ക് നയിച്ചു. നാല് ഓവറില്‍ 58 റണ്‍സ് വഴങ്ങിയ ഇഷ് സോധിയാണ് കിവീസ് ബൗളര്‍മാരില്‍ മോശം പ്രകടനം പുറത്തെടുത്തത്. മൈക്കല്‍ ബ്രേസ്‌വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ക്യാപ്റ്റൻ വില്യംസണാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിവീസ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button