KeralaLatest NewsNews

‘എല്‍ദോസിനെ കാണാനില്ല, കണ്ടെത്തി തരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ’

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ നാലു ദിവസമായി കാണാനില്ല, കണ്ടെത്തി തരണം: പൊലീസില്‍ പരാതിയുമായി ഡിവൈഎഫ്ഐ

കൊച്ചി: പീഡനക്കേസില്‍ പെട്ട കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഡിവൈഎഫ്‌ഐ. ‘പെരുമ്പാവൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധി എല്‍ദോസ് പി.കുന്നപ്പിള്ളിയെ നാലു ദിവസമായി കാണാനില്ലെന്ന്’ ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.എ.അഷ്‌കറാണ് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.

Read Also:പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നും മദ്യവും നല്‍കി പീഡിപ്പിച്ചു: 14 പേര്‍ക്കെതിരെ കേസ്

‘പൊതുജനങ്ങള്‍ ആശ്രയിക്കുന്ന എംഎല്‍എ ഓഫീസ് അടച്ചിട്ട നിലയിലും എംഎല്‍എയുടെ 9446300547 എന്ന നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. മണ്ഡലത്തിലെ വോട്ടറും സ്ഥിരം താമസക്കാരന്‍ എന്ന നിലയില്‍ എനിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ക്കും മണ്ഡലത്തിലെ മറ്റു പൊതുജനങ്ങള്‍ക്കും എംഎല്‍എയുമായി ബന്ധപ്പെടേണ്ട ആവശ്യങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാത്ത നിലയാണ്. ആയതിനാല്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് പി.കുന്നപ്പിള്ളിയെ കണ്ടെത്തി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’-പരാതിയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button