തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ നിന്ന് പിടികൂടി. നാവായിക്കുളം കിഴക്കേനേല സ്വദേശി ഫെബിൻ ( 26) ആണ് പിടിയിലായത്. സംഭവത്തിൽ പള്ളിയ്ക്കൽ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി വിദേശത്തേക്ക് കടന്നു.
Read Also: എഴുത്തച്ഛൻ പ്രതിമ തിരൂരിൽ സ്ഥാപിക്കണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗ്രഹം: കെ സുരേന്ദ്രൻ
തുടർന്ന് ഇന്റർ പോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച ശേഷം അബുദാബിയിൽ എത്തി അറസ്റ്റ് നടപടികൾ സ്വീകരിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ ഡിസിആർബി. ഡിവൈഎസ് പി വിജുകുമാർ, പള്ളിക്കൽ ഐഎസ്എച്ച്ഒ വി കെ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്.
Post Your Comments