
അമൃത സുരേഷ് – അഭിരാമി സുരേഷ് സഹോദരിമാർക്ക് സോഷ്യൽ മീഡിയയിൽ വൻ ഫോളോവേഴ്സ് ആണുള്ളത്. ഇതിൽ അഭിരാമിയെ ബിഗ് ബോസ് വഴിയാണ് മലയാളി പ്രേക്ഷകർക്ക് പരിചിതമായത്. അമൃത-ഗോപി സുന്ദർ ബന്ധത്തിന് പിന്നാലെ അഭിരാമിക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതിനെതിരെ താരം രംഗത്ത് വന്നിരുന്നു. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ അഭിരാമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ സംഭവിച്ച ഒരു കാര്യം അഭിരാമി തുറന്നു പറയുന്നു. ഫ്ലവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിലാണ് അഭിരാമി തൻറെ ജീവിതത്തിൽ നടന്ന ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിയത്.
അഭിരാമിക്ക് ഏകദേശം 16 വയസ്സുള്ളപ്പോൾ ഒരു അമ്പലം സന്ദർശിക്കുകയും അവിടെ വെച്ച് അഭിരാമി പുരുഷന്മാരുടെ ശബ്ദത്തിൽ സംസാരിച്ചു എന്നുമാണ് അഭിരാമിയുടെ അമ്മ പറഞ്ഞത്. ചേർത്തലയിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇക്കാര്യം നടന്നത്. അവിടെ പെരുവിരൽ നോക്കി നമ്മളുടെ ഇതുവരെയുള്ള ജീവിതത്തിലെ മുഴുവൻ ചരിത്രവും പറയുന്ന ഒരു സ്വാമി ഉണ്ടായിരുന്നു. ആ സ്വാമിയെ ഒരിക്കൽ നേരിൽ കണ്ട കഥയാണ് അഭിരാമി പറഞ്ഞത്. അമ്മയും ചേച്ചിയും പറഞ്ഞുള്ള അറിവാണ് അഭിരാമി വെളിപ്പെടുത്തിയത്.
ഒരിക്കൽ ആ അമ്പലത്തിൽ പോയി. അവിടെ വെച്ച് സ്വാമി അഭിരാമിയോട് എത്ര വയസ്സ് ഉണ്ടെന്ന് ചോദിച്ചപ്പോൾ 16 വയസ്സുള്ള അഭിരാമി പറഞ്ഞത് 13 വയസ്സ് എന്നായിരുന്നു. മാറ്റിപ്പറയാൻ പറഞ്ഞപ്പോൾ അഭിരാമി തന്റെ വാക്കിൽ ഉറച്ചുനിന്നു. തുടർന്ന് അഭിരാമിയെ അകത്തുകൊണ്ടുപോയി തീർത്ഥം തളിച്ചു. തുടർന്ന് അഭിരാമി പുരുഷ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങുകയും 13 വയസ്സ് മുതൽ അഭിരാമിയെ ഇഷ്ടമാണെന്നും ശരീരത്തിൽ നിന്നും പോകില്ലെന്നും ആ ശബ്ദം പറഞ്ഞു. ഈ ശരീരത്തിൽ ഇതൊന്നും പറ്റില്ല എന്ന് ഇറങ്ങി പോകണമെന്ന് പറഞ്ഞപ്പോൾ അഭിരാമി ബോധം കെട്ട് വീഴുകയായിരുന്നു.
Post Your Comments