Latest NewsKeralaNews

അഡ്വ.ബി.എ ആളൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : പത്തനംതിട്ട ഇലന്തൂര്‍ നരഹത്യാ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദ്ദേശം വെയ്ക്കേണ്ടെന്നാണ് കോടതി താക്കീത് നല്‍കിയത്. ആഭിചാര കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്നാണ് ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് കോടതിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദ്ദേശം വെയ്ക്കേണ്ടെന്ന് കോടതി ശാസിക്കുകയായിരുന്നു.

കേസ് ഏറ്റെടുത്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കോടതി ആളൂരിന് താക്കീത് നല്‍കുന്നത്. കഴിഞ്ഞ ദിവസം ആളൂരും പോലീസും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. അഡ്വക്കേറ്റ് ആളൂര്‍ ഭീഷണിപ്പെടുത്തിയെന്ന് അസി. കമ്മീഷണര്‍ കെ ജയകുമാര്‍ കോടതിയില്‍ പരാതിപ്പെട്ടു. ഇതോടെയാണ് സംഭവത്തില്‍ കോടതി ഇടപെട്ടത്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ആളൂര്‍ പ്രതികളോട് സംസാരിക്കാവൂ എന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button