ബംഗളുരു: മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ കർണാടകത്തിൽ ആദ്യ അറസ്റ്റ് . വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ എന്ന 24 കാരനെയാണ് ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. 19 കാരിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൻമേലാണ് അറസ്റ്റ് ഉണ്ടായത്.
സങ്കീര്‍ണമായ നിയമ നടപടികളും കടുത്ത ശിക്ഷയുമുള്ളതാണ് മതപരിവര്‍ത്തന നിരോധന നിയമം. പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷയാണ് ലഭിക്കുക. 50,000 രൂപ പിഴയും ഈടാക്കും. കൂട്ട മതപരിവർത്തനത്തിന് പത്തു വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ ഉണ്ടാവുക.
Post Your Comments