കൊച്ചി: സ്വപ്ന സുരേഷിന്‍റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരില്‍ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ ശിവശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സ്വപ്ന പുറത്ത് വിട്ടിരിക്കുന്നത്. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഭക്ഷണം കഴിക്കുന്നത്. ശിവശങ്കറും വീട്ടിലെ ബന്ധുക്കളുമായുള്ള ചിത്രം തുടങ്ങി ഇരുവരും തമ്മിലുള്ള ബന്ധം കുടുതല്‍ വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞും. ജന്മദിനാഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങളും പുസ്തകത്തിലുണ്ട്.
ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചാണ് ശിവശങ്കര്‍ തന്നെ പ്രണയിച്ചിരുന്നത്. എന്റെ പ്രണയം നിലനിര്‍ത്തുവാന്‍ എന്ത് വില നല്‍കുവാനും എത്ര താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്ര ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന വ്യക്തി പ്രണയം ലഭിക്കുവാന്‍ ഒരു കൗമാരക്കാരനെപ്പോലെ കരയുന്നതും വാശി പിടിക്കുന്നതും കാണുമ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നിയത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ പിടിയിലാകും വരെ തന്നെ പാര്‍വ്വതി എന്നാണ് ശിവശങ്കര്‍ വിളിച്ചതെന്ന് സ്വപ്‌ന പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളാണ് പുസ്തകത്തില്‍. ആമസോൺ ഉൾപ്പെടെ ഓൺലൈനായി ഇത് വാങ്ങാൻ സാധിക്കും. കറന്റ് ബുക്ക്സ് ആണ് പ്രസാദനം ചെയ്തിരിക്കുന്നത്.
Post Your Comments