പത്തനംതിട്ട : ഇലന്തൂരില്‍ നടന്ന ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ നടന്ന മരണങ്ങളിലും സംശയം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്ത് വന്നു. ആഭിചാര കൊല നടന്ന വീടിന് സമീപം ദുരൂഹ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. നെല്ലിക്കാലാ സ്വദേശിനി സരോജിനിയെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം : യുവാവ് അറസ്റ്റിൽ
2014, സെപ്റ്റംബര്‍ 14 നായിരുന്നു സംഭവം. പന്തളം ഉള്ളന്നൂരിലെ വഴിയരികില്‍നിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. 60 കാരിയുടെ ശരീരത്തിലാസകലം 46 മുറിവുണ്ടായിരുന്നു. ഇരു കൈകളിലുമാണ് മുറിവുകള്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്ന് രക്തം പൂര്‍ണമായും വാര്‍ന്നുപോയ നിലയിലായിരുന്നു എന്നും മകന്‍ ഓര്‍ത്തെടുക്കുന്നു.
ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് സരോജിനിയുടെ വീട്. ഇവരുടെ മൃതദേഹം കുളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പോയതിന് കാരണമെന്ന് മകന്‍ ആരോപിച്ചു. നിലവില്‍ കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ഇലന്തൂരിലെ ആഭിചാര കൊലയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പുതിയ സംശയങ്ങള്‍ ഉടലെടുക്കുന്നത്. നേരത്തെയും ഇത്തരം പൈശാചികതകള്‍ക്ക് ആളുകള്‍ ഇരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
അതേസമയം, 2017 മുതല്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് 12 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഈ കേസുകളെല്ലാം വിശദമായി അന്വേഷിക്കാനാണ് പോലീസ് തീരുമാനം.
Post Your Comments