അഞ്ചൽ: സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമ പൊലീസ് പിടിയിൽ. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രൻ(69) ആണ് അറസ്റ്റിലായത്. ഏരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കടയിൽ മിഠായി വാങ്ങാൻ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൈയ്യിൽ കയറി പിടിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന്, കുട്ടി സ്കൂളിലെത്തി അധ്യാപികയോട് വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ നിർദ്ദേശിച്ചതനുസരിച്ച് ഏരൂർ പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിയ ശേഷമാണ് ശുചീന്ദ്രനെ അറസ്റ്റ് ചെയ്തത്.
Read Also : ഏകീകൃത കളർ കോഡ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം
ഏരൂർ ഇൻസ്പെക്ടർ വിനോദിന്റെ നിർദ്ദേശാനുസരണം എസ്.ഐ ശരലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, ലത, സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് അസർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments