അബുദാബി: പറക്കും ബൈക്കുകൾ നിർമ്മിക്കാൻ അബുദാബി. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) വില വരുന്ന ഫ്‌ളൈയിംഗ് ബൈക്കാണ് അബുദാബിയിൽ നിർമ്മിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും ബൈക്കിന്റെ വേഗം. തുടർച്ചയായി 40 കി.മീ വരെ പറക്കും ബൈക്കിൽ സഞ്ചരിക്കാം. ഒരു സീറ്റുള്ള പറക്കും ബൈക്കിന് 300 കിലോ ഭാരവും പരമാവധി 100 കിലോ വഹിക്കാനുള്ള ശേഷിയുമാണുള്ളത്. അടുത്ത വർഷം അബുദാബിയിൽ ജപ്പാന്റെ പറക്കും ബൈക്കുകൾ നിർമ്മിക്കും.
Read Also: പൊതു ഫണ്ട് ദുരുപയോഗം ചെയ്തു: മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
നിലവിൽ മാസത്തിൽ ജപ്പാനിൽ 5 ബൈക്കുകൾ വരെ നിർമിക്കുന്ന എയർവിൻസ് കമ്പനിയാണ് അബുദാബി കമ്പനിയുമായി ചേർന്ന് ബൈക്കുകൾ നിർമ്മിക്കുന്നത്. കൂടുതൽ ബൈക്കുകൾ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഗ്ലോബൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് മാനേജർ യുമ ടേക്കനാക അറിയിച്ചു. ഭാവിയിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന ബൈക്ക് ഉണ്ടാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.
Post Your Comments