Latest NewsNewsIndia

ഓടുന്ന ട്രെയിനിന് മുന്നിലേക്ക് കോളേജ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൊന്നു

പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന സതീഷ്, സത്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു

ചെന്നൈ: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് കോളേജ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൊന്നു. ചെന്നൈയിലാണ് സംഭവം. 20 വയസുള്ള സത്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി സതീഷിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് സത്യ.

Read Also : ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക് : അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന സതീഷ്, സത്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരസ്പരം സംസാരിക്കുന്നതിനായി വഴിയില്‍ വച്ച് സതീഷ് സത്യയെ തടഞ്ഞുനിര്‍ത്തി. ഇരുവരും തമ്മിലുള്ള വാക് തര്‍ക്കത്തിനിടെ, കുപിതനായ സതീഷ് സത്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്റ്റേഷനില്‍ കണ്ടുനിന്ന മറ്റു യാത്രക്കാര്‍ ഞെട്ടി. റെയില്‍വേ പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ സതീഷ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിയെ പിടികൂടാനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button