റിയാദ്: കൺസൾട്ടിംഗ് മേഖലയിലും സ്വദേശിവത്കരണം നടത്താൻ സൗദി അറേബ്യ. കൺസൾട്ടിംഗ് മേഖലയും തൊഴിലുകളും സ്വദേശിവത്ക്കരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് അൽ റാജിഹി അറിയിച്ചു.
ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്പെൻഡിംഗ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിംഗ് രംഗവും സ്വദേശിവത്ക്കരിക്കുന്നത്. ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്ക്കരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വദേശി സ്ത്രീ-പുരുഷന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
Post Your Comments