Latest NewsKeralaNews

അഭിമാന നേട്ടം: ദേശീയ തലത്തിൽ കേരളാ പോലീസിന് പുരസ്‌കാരം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്ത രമന്ത്രാലയത്തിന് കീഴിലുളള സെൻട്രൽ ഫിംഗർ പ്രിന്റ് ബ്യൂറോ നടത്തിയ ‘സ്മാർട്ട് യൂസ് ഓഫ് ഫിംഗർപ്രിന്റ് സയൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ’ മത്സരത്തിൽ കേരള പോലീസിന് മൂന്നാം സ്ഥാനം. ആലപ്പുഴ വെൺമണി ഇരട്ടക്കൊലപാതകക്കേസ് തെളിയിച്ചതിൽ വിരലടയാള വിദഗ്ധരുടെ വൈദഗ്ധ്യം വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത്.

Read Also: ‘ഭീഷണികളെ ഭയക്കാത്തതിനാലാണ് ജയിലിൽ പോകേണ്ടി വന്നത്’: ജയിലിൽ നിന്ന് അമ്മയ്ക്ക് കത്തെഴുതി സഞ്ജയ് റാവത്ത്

വിരലടയാള വിദഗ്ധൻ അജിത്.ജി, ടെസ്റ്റർ ഇൻസ്‌പെക്ടർ ജയൻ കെ എന്നിവർ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡയറക്ടർ വിവേക് ഗോഗിയയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഫിംഗർപ്രിന്റ് ബ്യൂറോ ഡയറക്ടർമാരുടെ 23-ാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

Read Also: നരബലി: കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button