കോഴിക്കോട്: പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്കരിക്കാൻ കയറിയ യുവാവിന്‍റെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കാരന്തൂർ സ്വദേശി ജാവേദ്ഖാൻ ( 20 ) ആണ് അറസ്റ്റിലായത്. സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവും ചേർന്നാണ് യുവാവിനെ പിടികൂടിയത്.
രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിനാലൂർ സ്വദേശിയായ വ്യക്തിയുടെ ടാബും, ലാപ്ടോപ്പും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗാണ് മോഷണം പോയത്. തുടർന്ന്, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഇയാൾ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന്, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് മോഷണം നടന്നതിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെയാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്.
Read Also : അട്ടപ്പാടി മധുവധ കേസില്‍ സുനില്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ പരാതിയില്‍ ഇന്ന് വിധി
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, രാകേഷ് ചൈതന്യം, എ കെ അർജ്ജുൻ മെഡിക്കൽ കോളേജ് പൊലീസ് സബ്ബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, ശ്രീജയൻ, സി പി ഒ ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments