പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്കേസില്‍ കേരളത്തെ ഞെട്ടിച്ചാണ് ഓരോ വിവരങ്ങളും പുറത്തുവരുന്നത്. പ്രതിയായ ലൈലയുടെ മൊഴി കേട്ട് പൊലീസിന് പോലും ഞെട്ടലുണ്ടാക്കി. നരബലിക്ക് പുറമേ നരഭോജനവും നടന്നു എന്ന് ലൈലയാണ് പൊലീസിന് മൊഴി നല്‍കിയത്. കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളും യോനീഭാഗവും പ്രധാനപ്രതി ഷാഫിക്ക് കറിവച്ചു കൊടുത്തുവെന്നാണ് ലൈലയുടേതായി പുറത്തു വന്നിരിക്കുന്ന മൊഴി. ഇത് ശരിയാണെങ്കില്‍ ഏറ്റവും ഭീകരമായ കാര്യങ്ങളാണ് നടന്നിരിക്കുന്നത്.
നരഹത്യക്ക് ശേഷം ഭര്‍ത്താവായ ഭഗവല്‍ സിങിനെ വകവരുത്തി കാമുകനായ ഷാഫിയ്‌ക്കൊപ്പം ഒളിച്ചോടാനുള്ള പദ്ധതിയും ലൈല തയ്യാറാക്കി. ഇതിനിടെയാണ് പൊലീസ് അറസ്റ്റിനെത്തുന്നത്.
തുടര്‍ച്ചയായ രണ്ടു കൊലപാതകങ്ങള്‍ ഭഗവല്‍ സിങിന്റെ മനസ് മടുപ്പിച്ചു. ഇയാള്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. ഇതോടെ ഇയാള്‍ വിവരം പുറത്തു പറയുമെന്ന് ഷാഫിയും ലൈലയും ഉറപ്പിച്ചു. തനിക്കിത് മനസില്‍ കൊണ്ടു നടക്കാന്‍ കഴിയില്ലെന്നും പുറത്ത് പറഞ്ഞേക്കുമെന്നും ഭഗവല്‍ സിങ് ലൈലയോടും സൂചിപ്പിച്ചിരുന്നു.
അപ്പോഴാണ് ഭഗവല്‍ സിങിനെയും കൊല്ലാന്‍ ഇരുവരും പദ്ധതിയിട്ടത്. കൊലയ്ക്ക് ശേഷം സ്വത്ത് പൂര്‍ണമായും വിറ്റ് മറ്റെവിടെയെങ്കിലും പോകാനും ഇവര്‍ തയ്യാറെടുത്തിരുന്നു. ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി, ഭര്‍ത്താവായ ഭഗവല്‍ സിങിന്റെ മുന്‍പില്‍ ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പൊലീസ് പറയുന്നു.
ഭഗവല്‍ സിങിന്റെ വീടിന്റെ മൂന്നുവശവും വിജനമാണ്. അതിനാല്‍ തന്നെ കൊലപാതകം നടന്നതും കുഴിച്ചിട്ടതും അതീവ രഹസ്യമായി പ്രതികള്‍ക്ക് നടത്താനായി. പടിഞ്ഞാറുവശത്തുകൂടിയാണ് പ്രവേശനം. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഒരു കാവാണ്. അതുകഴിഞ്ഞാല്‍ ഭഗവല്‍് സിങിന്റെ തിരുമ്മുശാല. പിന്നീടാണ് വീട്. പ്രവേശന ഭാഗത്തുള്ള വീടുമാത്രമാണ് ഏക അയല്‍പക്കം. ഈ വീടിന്റെ അതിരില്‍ ഉയര്‍ന്ന മതില്‍ കെട്ടിയിട്ടുണ്ട്. വീടിന്റെ മൂന്നുവശവും പ്രത്യേക കൃഷിയൊന്നും ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്.
നാട്ടിലെ അറിയപ്പെടുന്ന തിരുമ്മുവൈദ്യനാണ് ബാബു എന്നു വിളിക്കുന്ന ഭഗവല്‍ സിങ്. പലയിടത്തുനിന്നും ചികിത്സയ്ക്കായി ഇവിടെ ആള്‍ക്കാര്‍ വന്നുപോയിരുന്നു. അതുകൊണ്ടുതന്നെ വീടിനകത്ത് നടക്കുന്ന കാര്യങ്ങളൊന്നും നാട്ടുകാരോ അയല്‍പക്കക്കാരോ ശ്രദ്ധിച്ചിരുന്നില്ല. ആഞ്ഞിലിമൂട്ടില്‍ വൈദ്യന്മാര്‍ എന്നറിയപ്പെടുന്ന കുടുംബത്തിലെ കണ്ണിയാണ് ഭഗവല്‍ സിങ്.
കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് ഭഗവല്‍ സിങിനെയും ഭാര്യ ലൈലയെയും ഞായറാഴ്ചയോടെ ഇലന്തൂരില്‍നിന്ന് രഹസ്യമായി കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളെയും കൊച്ചിയില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പൊളിയുന്നതും നരബലിയുടെ വിവരങ്ങള്‍ പുറത്തുവരുന്നതും.
Post Your Comments