പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രധാന പങ്കാളിയായ ലൈല ആള് അത്ര ശരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രണയദാഹിയായ ലൈലയ്ക്ക് ഒരു പാട് മജ്‌നുമാര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം. പക്ഷേ, അത് ഇത്ര വലിയ ഒരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.
അറുപതിനടുത്ത് പ്രായം വരുന്ന ലൈലയുടേത് ആദ്യത്തേത് പ്രണയ വിവാഹമായിരുന്നു. പത്തനംതിട്ട മുസ്ലിം പള്ളിക്ക് സമീപമുള്ള അങ്ങാടിക്കട നടത്തിപ്പുകാരനുമായി പതിവായി കണ്ടുള്ള പരിചയം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. പ്രണയം വിവാഹത്തിലെത്തിയപ്പോള്‍ ഇലന്തൂര്‍ ഇടപ്പരിയാരത്തെ പേരു കേട്ട പ്ലാവിനാല്‍ കുടുംബാംഗമായ ലൈലയെ പിന്നീട് വീട്ടില്‍ കയറ്റിയില്ല. രണ്ടു സഹോദരന്മാരാണ് ലൈലയ്ക്കുള്ളത്. ഒരാള്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബവുമായി നാട്ടില്‍ ജീവിക്കുന്നു. മറ്റൊരാള്‍ മാവേലിക്കരയിലെ ആശ്രമത്തിലെ അന്തേവാസിയാണ്.
ലൈലയ്ക്ക് മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുന്ന ശീലമുണ്ടായിരുന്നതായി പറയുന്നു. കടുത്ത വിശ്വാസിയുമായിരുന്നു. ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണശേഷമാണ് ഭഗവല്‍ സിങുമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നത്. ആദ്യ വിവാഹത്തില്‍ ഭഗവല്‍ സിങിന് ഒരു മകളുണ്ടായിരുന്നു. ലൈലയുമായുള്ള ബന്ധത്തില്‍ ഒരു മകനും ഉണ്ടായി. നിലവില്‍ ഭഗവല്‍ സിങിന്റെ മക്കള്‍ രണ്ടു പേരും വിദേശത്താണ്.
ചെറുപ്പകാലത്ത് തന്നെ ലൈലയുടെ പോക്ക് അത്ര ശരിയായ ദിശയിലായിരുന്നില്ലെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒന്നിലധികം ആള്‍ക്കാരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. ഭഗവല്‍ സിങുമായി ഒന്നിച്ച് താമസിച്ചു വരുമ്പോള്‍ തന്നെ ഇത്തരം ചുറ്റിക്കളികള്‍ ഇവര്‍ നടത്തിയിരുന്നു. ഷാഫിയുമായി അടുത്തതും ഈ വഴിക്കാണെന്ന് കരുതുന്നു. ഭഗവല്‍ സിങിന് മുന്നില്‍ വെച്ച് ഷാഫിയും ലൈലയും ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന വിവരം പുറത്തുവന്നപ്പോള്‍ കേരളം അത് ഞെട്ടലോടെയാണ് കേട്ടത്.
അതേസമയം, കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലി കേസില്‍ ഓരോ നിമിഷവും കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. നരബലി കേസിന്റെ ചുരുളഴിയുമ്പോള്‍ പ്രതികളുടെ കൊടും ക്രൂരത കൂടിയാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ജീവിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീകളെ നോട്ടമിട്ട് വാഗ്ദാനം നല്‍കിയാണ് ഇവര്‍ നരബലിക്ക് ഇരകളാക്കിയത്.
Post Your Comments