Latest NewsKeralaNews

കേരള മന:സാക്ഷിയെ നടുക്കിയ ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതി

കൊച്ചി : കേരള മന:സാക്ഷിയെ നടുക്കിയ ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതിയെന്ന് കണ്ടെത്തല്‍. 2020 ല്‍ കോലഞ്ചേരിയില്‍ വൃദ്ധയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. 2021 ലാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ആഭിചാര ക്രിയയിലൂടെ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മന്ത്രവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഹമ്മദ് ഷാഫി. മനുഷ്യബലിയില്‍ ഏജന്റായി പ്രവര്‍ത്തിച്ചതും ഇയാള്‍ തന്നെയായിരുന്നു.

Read Also: പത്തനംതിട്ട നരബലി: ഞെട്ടലുളവാക്കുന്നതാണെന്ന് കാനം രാജേന്ദ്രന്‍

ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഇയാള്‍ ആഭിചാരത്തിനായി ഇരകളെ തേടിയതെന്ന് പറയുന്നു. തുടര്‍ന്ന് ഇവരെ നീലച്ചിത്രത്തില്‍ അഭിനയിക്കിപ്പിക്കാമെന്നും പത്ത് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നും പറഞ്ഞ് വഞ്ചിച്ചു. കടവന്ത്രയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന മറ്റ് സ്ത്രീകളില്‍ നിന്നാണ് മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും റോസിലിയുടെ കൊലപാതകം സംബന്ധിച്ച് വിവരങ്ങളൊന്നും ആദ്യം നല്‍കിയിരുന്നില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ തുറന്നുപറഞ്ഞത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button