ബ്രാൻഡഡ് അടിവസ്ത്രങ്ങളുടെ പിറകെ പോയി ആരോഗ്യം കളയുന്ന പ്രവണത കൂടിവരികയാണ്. നമ്മൾ കഴിക്കുന്ന ആഹാരവും വസ്ത്രവും വളരെ ശ്രദ്ധയോടെ എടുക്കുമെങ്കിലും അടിവസ്ത്രം മറ്റുള്ളവർ കാണില്ലെന്ന വിശ്വാസത്തിൽ ഗുണ മേന്മ ഇല്ലാത്തതാണ് പലരും എടുക്കാറ്. ത്വക്ക് രോഗങ്ങൾക്കും, ശരീര സൗന്ദര്യ പ്രശ്നങ്ങൾക്കും, വന്ധ്യത അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ രീതികൾക്ക് പങ്കുണ്ട്. സൗന്ദര്യത്തിനപ്പുറം ആരോഗ്യവും അടിവസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടതാണ്, ഒരുപാട് ഇറുകി പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
ശരിയായ അളവിൽ അല്ലാത്ത ബ്രാ അപകടകാരിയാണ്. ഇറുകി പിടിച്ച ബ്രാ മൂലം സ്തനങ്ങളിലും നടുവിലും വേദന ഉണ്ടാകുമെങ്കിൽ, സ്ട്രാപ്സ് ചുമലുകളിൽ ചെലുത്തുന്ന മർദ്ദം മൂലം വേദന കഴുത്ത് വരെ പടരുകയും, തുടർന്ന്, കഴുത്തു വേദനയും, ചുമൽ വേദനയും അനുഭവപ്പെടുകയും ചെയ്യും. സ്തനാർബുദത്തിനും ഒരു കാരണം ഇറുകിയ ബ്രാ ഉപയോഗിക്കുന്നതാണ്.
ഇത് രക്ത ചംക്രമണത്തെ തടസപ്പെടുത്തും എന്നതാണ് അതിന് കാരണം. ശരീരത്തിൽ പാടുകൾ ഉണ്ടാകുന്നതിനും ഇറുകിയ ബ്രാ കാരണമാകും.ഇറുകിയ പാന്റീസ് ചൂട് കൂടാൻ ഇടയാകുകയും, വിയര്പ്പ് കൂടുകയും, തന്മൂലം ഫംഗൽ , ബാക്റ്റീരിയൽ അണുബാധ ഉണ്ടാകാൻ ഇടയാക്കുന്നു.പാന്റീസ് തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ഇടയ്ക്കു മാറ്റാതെ പാന്റീസിന്റെ തുടർച്ചയായ ഉപയോഗം വജൈനൽ ഇൻഫെക്ഷനു കാരണമാകും. വായു സഞ്ചാരം കുറഞ്ഞ തരത്തിലുള്ള അടിവസ്ത്രങ്ങൾ സന്താനോൽപാദനത്തെ ബാധിക്കും.
Read Also : കൺസൾട്ടിംഗ് മേഖലയിലും സ്വദേശിവത്ക്കരണം നടത്താൻ സൗദി
കാൻസർ, ടോക്സിക് ഷോക്ക് സിൻട്രോം, തുടങ്ങിയവയ്ക്ക് തുടർച്ചയായുള്ള സാനിട്ടറി നാപ്കിന്റെ ഉപയോഗം വഴിയൊരുക്കും. പുരുഷന്മാർ കൂടുതൽ ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ബീജത്തിന്റെ ചലനശേഷി കുറയ്ക്കും. മദ്യം, പുകയില എന്നിവ ഉപയോഗിക്കുന്നവരേക്കാൾ ഇത് കൂടുതൽ ബാധിക്കുന്നത് ഇറുകിയ അടിവസ്ത്രം ധരിക്കുന്നവരെയാണ്. ശരീരത്തിലെ പുരുഷ ഹോർമോണ്‍ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം കുറയുകയും മന്ദത, ശക്തിക്കുറവ്, ആകുലത തുടങ്ങിയവയും പ്രത്യക്ഷപ്പെടും.
ടെസ്റ്റിസുലാർ ടോർഷൻ അഥവാ വൃഷണങ്ങൾ അകത്തേക്ക് തിരിയുന്ന അവസ്ഥ വരുകയും, അത് മൂലം കഠിനമായ വേദനയ്ക്കും അത് കാരണമാകും. ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടും.ഒരു അടിവസ്ത്രം 3 മാസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതല്ല. ശുദ്ധ ജലത്തിൽ കഴുകിയതിനു ശേഷം അല്പം ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ മുക്കിവച്ച് പിഴിഞ്ഞെടുത്ത ശേഷം നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ഉണക്കിയെടുക്കണം.
രാത്രി ഉറങ്ങുന്ന സമയത്ത് അടിവസ്ത്രങ്ങൾ ഒഴിവാക്കാം. നനവുള്ള അടിവസ്ത്രങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ ശ്രമിക്കരുത്. ഇതൊക്കെ ശ്രദ്ധിച്ചാൽ പല മഹാ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം.
Post Your Comments