അഡ്മിന്മാര് നിരന്തരം കേൾക്കുന്ന പരാതികൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പുകളിൽ കിടിലൻ ഫീച്ചറാണ് പുതുതായി അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ഗ്രൂപ്പിൽ 1,024 പേരെ ചേർക്കാൻ കഴിയുന്ന അപ്ഡേഷനാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
വാട്സ്ആപ്പ് പ്രീമിയം ഫീച്ചർ അവതരിപ്പിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗ്രൂപ്പുകളിലെ പുതിയ അപ്ഡേഷനെ കുറിച്ചും വിവരങ്ങൾ പ്രചരിക്കുന്നത്. നിലവിൽ, ഗ്രൂപ്പുകളിൽ ചേർക്കാൻ കഴിയുന്ന പരമാവധി അംഗങ്ങളുടെ എണ്ണം 512 ആണ്. പുതിയ ഫീച്ചർ എത്തുന്നതോടെ നിലവിലെ അംഗങ്ങളുടെ ഇരട്ടിയിലധികം പേരെ ഗ്രൂപ്പിലേക്ക് ചേർക്കാൻ സാധിക്കും.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും, ബിസിനസ് ആവശ്യങ്ങൾ വിപുലീകരിക്കാനും നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. വാട്സ്ആപ്പ് പ്രീമിയം പ്രധാനമായും ബിസിനസ് ഉപയോക്താക്കളുടെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക.
Post Your Comments