തിരുവനന്തപുരം: സ്വകാര്യഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി തിരുവനന്തപുരം നഗരസഭ. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നഗരസഭയുടെ നടപടി. എം.ജി റോഡില്‍ 5,000 രൂപ പ്രതിമാസ വാടകയ്ക്ക് ആണ് നഗരസഭ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് സ്ഥലം അനുവദിച്ചത്. ഇത് വിവാദമായതോടെയാണ് നഗരസഭ നടപടി റദ്ദാക്കിയത്.
റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറാണ് നിയമലംഘനം വ്യക്തമാക്കി റിപ്പോർട്ട് നല്‍കിയിരുന്നു.
എന്നാൽ, പാർക്കിംഗ് സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു നഗരസഭ ആദ്യം വിശദീകരിച്ചത്.
Post Your Comments