എറണാകുളം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഏജന്റ് ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഈ സ്ത്രീകള്‍ പോലീസിന് നല്‍കിയ നിര്‍ണായക വിവരങ്ങളാണ് ആഭിചാര കൊലയെക്കുറിച്ച് പുറം ലോകം അറിയുന്നതിന് കാരണമായത്. ആഭിചാര കൊലയ്ക്ക് ഇരയായ ലോട്ടറി വില്‍പ്പനക്കാരി പത്മത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയായിരുന്നു പോലീസ് ഇവരുടെ പക്കല്‍ എത്തിയത്.
Read Also: എഫ്എസ്എസ്എഐ: ഈ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇനി രജിസ്ട്രേഷൻ നിർബന്ധം
കടവന്ത്ര സ്വദേശിനികളും ലോട്ടറി വില്‍പ്പനക്കാരുമായ സ്ത്രീകളാണ് കൊച്ചി പോലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്. പത്മയെ കാണാനില്ലെന്ന പരാതിയ്ക്ക് പിന്നാലെ പോലീസ് കടവന്ത്രയിലെ ലോട്ടറി വില്‍പ്പനക്കാരായ ഇവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇതിനിടെയാണ് ഷാഫിയെക്കുറിച്ച് ഇവര്‍ പോലീസിനോട് പറഞ്ഞത്. പത്മയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് തിരുവല്ലയിലാണെന്ന് പോലീസ് ലോട്ടറി വില്‍പ്പനക്കാരായ സ്ത്രീകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് പിന്നില്‍ ഷാഫിയാണെന്ന് സ്ത്രീകള്‍ക്ക് വ്യക്തമായത്.
തിരുവല്ലയിലേക്ക് പോകണമെന്ന് പറഞ്ഞ് തങ്ങളുള്‍പ്പെടെ മൂന്ന് നാല് പേരെ ഷാഫി സമീപിച്ചിരുന്നുവെന്നായിരുന്നു സ്ത്രീകള്‍ പോലീസിനോട് പറഞ്ഞത്. തിരുവല്ലയില്‍ ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട്. അയാള്‍ക്ക് വലിയ സ്വത്തും തോട്ടങ്ങളും ഉണ്ട്. അവരില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയെടുക്കാം. ഒരു ലക്ഷം രൂപ തങ്ങള്‍ക്ക് തരാമെന്ന് ഷാഫി പറഞ്ഞതായി സ്ത്രീകള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Post Your Comments