ന്യൂയോര്‍ക്ക്: യുക്രെയ്‌നിലെ നാല് പ്രദേശങ്ങള്‍ നിയമ വിരുദ്ധമായി റഷ്യ പിടിച്ചടക്കിയതിനെതിരെ ഇന്ത്യ പരസ്യമായി രംഗത്ത്. യുക്രെയ്ന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനെ അനുകൂലിക്കുന്ന കരട് പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന റഷ്യയുടെ ആവശ്യത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ നിലപാട് എടുത്തു.
Read Also: ട്രെയിനില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി കൂട്ടത്തല്ല്, കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഈ വിഷയത്തില്‍ പൊതു വോട്ടെടുപ്പ് വേണമെന്ന് മറ്റ് 100 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ റഷ്യയുടെ ആവശ്യം നിരസിക്കപ്പെട്ടു. 13 രാജ്യങ്ങള്‍ റഷ്യയെ അനുകൂലിച്ചപ്പോള്‍ ഇറാന്‍, ചൈന ഉള്‍പ്പെടെയുള്ള 39 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് റഷ്യ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
അതേസമയം, യുക്രെയ്‌നിലെ വിവിധ നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ക്രിമിയയും റഷ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം യുക്രെയ്ന്‍ തകര്‍ത്തെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കീവിലും മറ്റ് നഗരങ്ങള്‍ക്കും നേരെ മിസൈല്‍ ആക്രമണം നടത്തിയത്.
Post Your Comments