Latest NewsKeralaNews

ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2613 പേർ

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2613 പേരെ ചെയ്തവെന്നും പോലീസ് അറിയിച്ചു. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.

Read Also: സ്കോർപ്പിയോ മുതൽ ആലുവ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ; ഷാഫിയുടെ ജീവിതം ആർഭാടം നിറഞ്ഞത്

വിവിധ ജില്ലകളിലെ കണക്കുകൾ: (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറല്‍ – 25, 205
കൊല്ലം സിറ്റി – 27, 198
കൊല്ലം റൂറല്‍ – 15, 171
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 159
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 95
എറണാകുളം റൂറല്‍ – 18, 101
തൃശൂര്‍ സിറ്റി – 13, 27
തൃശൂര്‍ റൂറല്‍ – 28, 51
പാലക്കാട് – 7, 94
മലപ്പുറം – 34, 283
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറല്‍ – 29, 119
വയനാട് – 7, 117
കണ്ണൂര്‍ സിറ്റി – 26, 127
കണ്ണൂര്‍ റൂറല്‍ – 10, 32
കാസര്‍ഗോഡ് – 6, 63

Read Also: ഇലന്തൂരിലെ നരബലി: അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന നിയമം കാലഘട്ടത്തിന്റെ ആവശ്യമെന്ന് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം

shortlink

Related Articles

Post Your Comments

Related Articles


Back to top button