
പത്തനംതിട്ട: വീട്ടിൽ ഐശ്വര്യം സമ്പദ് സമൃദ്ധിയും വരാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു പത്തനംതിട്ട സ്വദേശികളായ ഭഗവൽ സിംഗും ഭാര്യ ലൈലയും. അങ്ങനെയാണ് ‘ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക’ എന്ന പരസ്യം കണ്ടാണ് ഭഗവൽ സിങ് ശ്രീദേവി എന്ന ഫേക്ക് ഐഡിയിലേക്ക് മെസ്സേജ് അയക്കുന്നത്. പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം നിങ്ങളെ തേടിയെത്തുമെന്ന് ‘ശ്രീദേവി’ ഭഗവൽ സിംഗിനോട് പറഞ്ഞു. ഇയാളെ പരിചയപ്പെടുത്തി തരാമെന്നും മെസ്സേജ് വന്നു.
പെരുമ്പാവൂർ സ്വദേശിയായ ആ ‘ഒരാൾ’ ആയി എത്തിയത് ഷാഫി ആയിരുന്നു. ഭഗവൽ സിംഗുമായി ചാറ്റ് ചെയ്തിരുന്ന ‘ശ്രീദേവി’യും ഷാഫി തന്നെ. ഒരു സ്ത്രീയെ നരബലി ചെയ്യണമെന്നായിരുന്നു ഇയാൾ പറഞ്ഞത്, ഇതിനായി ആവശ്യത്തിന് തുകയും വാങ്ങി. എന്തും ചെയ്യാൻ തയ്യാറായ ഭഗവൽ സിംഗ് ഇയാളെ വീട്ടിലേക്ക് വിളിച്ച് വരുത്തി, പദ്ധതികൾ ആസൂത്രണം ചെയ്തു. ആദ്യ ഇര റോസ്ലിൻ ആയിരുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്നും, നല്ല പ്രതിഫലം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഷാഫിയാണ് റോസ്ലിനെ ദമ്പതികളുടെ വീട്ടിലെത്തിച്ചത്. തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലിൽ കിടത്തി. കൈകാലുകൾ കട്ടിലിൽ കെട്ടിവെച്ചു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തത്. ഇതിനിടെ ഇവരെ വിവസ്ത്രയാക്കി.
ഈ സമയത്ത് വൈദ്യൻ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് റോസ്ലിൻ അർധ ബോധാവസ്ഥയിലേക്ക് മാറ്റി. പിന്നീട് കട്ടിലിൽ വെച്ച് തന്നെ ഇവരുടെ കഴുത്തറുത്തു. ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയാണ് യുവതിയുട കഴുത്തറുത്തത്. കൊലപാതകം നടക്കുമ്പോൾ സിദ്ധന്റെ വേഷം കെട്ടി ഷാഫി സ്ഥലത്തുണ്ടായിരുന്നു. ദമ്പതികളുടെ വിശ്വാസം ആർജ്ജിച്ചെടുത്ത ഷാഫി അടുത്ത അടവ് പയറ്റി. ആഭിചാര ക്രിയയുടെ ഭാഗമായി ലൈലയുടെ ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ പറയുകയും, ഭഗവൽ സിംഗിന്റെ മുന്നിൽ വെച്ച് ഷാഫി ലൈലയുടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്.
എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും സമ്പത്ത് കുമിഞ്ഞ് കൂടാത്തത്തിൽ ദമ്പതികൾ നിരാശ പ്രകടിപ്പിച്ചു. ഇതോടെ, വീടിന് ശാപം ഏറ്റിട്ടുണ്ടെന്നും ഒരാളെ കൂടി നരബലി നൽകണമെന്നും ഇയാൾ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ രണ്ടാമത്തെ സ്ത്രീയെയും വീട്ടിലെത്തിച്ചു. റോസ്ലിൻ കൊന്നപോലെ പത്മയെയും കൊലപ്പെടുത്തി. ഒരു രാത്രി മുഴുവൻ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേൽപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ശരീരത്തിലെ അവയവങ്ങൾ ഓരോന്നായി മുറിച്ചെടുത്തു. ശേഷം കഷ്ണങ്ങളാക്കി മൃതദേഹം കുഴിച്ചുമൂടി. നരബലിയുടെ പേരും പറഞ്ഞ് ലക്ഷങ്ങളാണ് ഷാഫി ദമ്പതിമാരുടെ കൈയ്യിൽ നിന്നും തട്ടിയെടുത്തത്.
Post Your Comments