കാസർഗോഡ്: കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ ചത്ത ‘ബബിയ’ മുതലയ്ക്ക് പണ്ട് നേർച്ചക്കോഴിയെ കൊടുത്തിട്ടുണ്ടെന്ന് ഡോക്യുമെന്ററി സംവിധായകന്‍ ഇ. ഉണ്ണികൃഷ്ണന്‍. നേർച്ചയുടെ ഭാഗമായിട്ടാണ് ബബിയയ്ക്ക് കോഴിയെ കൊടുത്തിരുന്നതെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. ഈ 25 വര്‍ഷത്തിന്റെ ഇടയിലാണ് സസ്യാഹാരിയെന്ന നിലയില്‍ മുതലയെ മാറ്റിയതെന്ന് ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.
‘വിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണ്. വിശ്വാസത്തിന്റെ യുക്തിയെ ചോദ്യം ചെയ്യേണ്ട കാര്യമില്ല.1945 ല്‍ അവിടെയൊരു മുതലയുണ്ടായിരുന്നു. അതിനെ ഒരു ബ്രിട്ടീഷ് പട്ടാളക്കാരന്‍ വെടിവെച്ച് കൊന്നു. അടുത്ത ദിവസം മറ്റൊരു മുതല അവിടെ പ്രത്യക്ഷപ്പെട്ടു. ഇതാണ് ഇന്നലെ ചത്ത ബബിയ എന്നാണ് കണക്കാക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ സംരക്ഷിക്കപ്പെട്ട ഏറെയാളുകള്‍ ഭക്തിയോടെ കാണുന്ന മുതലയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേരളത്തില്‍ നിരവധി മുതലകളുണ്ടായിരുന്നു. മിക്ക തടാകങ്ങളിലും രണ്ട് തരത്തിലുള്ള മുതലകളുണ്ടായിരുന്നു. ഇതില്‍ മഗര്‍ എന്ന മുതലയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.
നമുക്ക് അറിയം മുതല മാംസാഹാരിയാണ്. പക്ഷെ നമ്മുടെ പഞ്ചതന്ത്രകഥകളില്‍ സസ്യാഹാരിയായി മുതലയെ കുറിച്ച് പറയുന്നുണ്ട്. അതൊരു സംരക്ഷിക്കേണ്ട മൃഗമാണ്. 25 വര്‍ഷം മുന്‍പ് വരെ ആചാരത്തിന്റെ ഭാഗമായിട്ട്e തന്നെ നേര്‍ച്ച കോഴിയെ കൊടുത്തിട്ടുണ്ട്. അത് കഴിച്ചിരുന്നു. ഈ 25 വര്‍ഷത്തിന്റെ ഇടയിലാണ് സസ്യാഹാരിയെന്ന നിലയില്‍ മാറ്റിയത്. 1997ല്‍ അതിനെ കുറിച്ച് ഞാനൊരു ഡോക്യൂമെന്ററി ചെയ്തിട്ടുണ്ട്. ആ കുളത്തില്‍ ധാരാളം മീനുകളുണ്ട്. അന്ന് അവിടെ കൊടുക്കുന്ന നൈവേദ്യമാണ് മുതലയ്ക്ക് കോഴി. സമീപത്തെ യക്ഷഗാന കലാകാരനായ ചായക്കടക്കാരനാണ് കോഴിയെ കൊടുത്തിരുന്നത്’, അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ ഉച്ചയോടെ ആയിരുന്നു ബബിയയുടെ സംസ്‌കാര ചടങ്ങുകള്‍ ക്ഷേത്രപരിസരത്ത് വെച്ചു നടത്തിയത്. ബബിയയെ യാത്രയാക്കാൻ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ഞായര്‍ രാത്രി പത്തോടെ മുതല കുളത്തില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മുതല മരിച്ചതായി സ്ഥിരീകരിക്കുന്നത്. ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തർക്ക് കൗതുക കാഴ്ചയായിരുന്നു ബബിയ. ഏവരോടും ഏറെ ഇണക്കത്തോടെയായിരുന്നു ഈ മുതല പെരുമാറിയിരുന്നത്.
Post Your Comments