തേങ്ങ കഴിക്കാനും ചകിരിയും ചിരട്ടയുമെല്ലാമാണ് നമ്മൾ ഉപയോഗിക്കുന്നത്. ചിരട്ടപ്പാത്രവും ചിരട്ടത്തവിയുമെല്ലാം വെറും അലങ്കാരങ്ങൾ മാത്രമല്ല. ആരോഗ്യപരമായ പല ഗുണങ്ങളും അവയ്‌ക്കുണ്ട്. ആരോഗ്യപരിപാലനത്തിൽ ചിരട്ടയ്‌ക്കും അതിന്റേതായ സ്ഥാനം ഉണ്ട് എന്നർത്ഥം.
ആയുർവേദത്തിൽ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്. പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ലൊന്നാന്തരം മരുന്നാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം.രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ചു നിർത്താൻ ഗുണം നൽകും. ഇതിലെ നാരുകളാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. ഫൈബർ സമ്പുഷ്ടമാണ് ഇവ. ചിരട്ട വെന്ത വെള്ളം കുടിയ്‌ക്കുന്നത് പ്രമേഹം നല്ല രീതിയിൽ കുറയ്‌ക്കാൻ സഹായിക്കുന്നു. പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്.
കൂടിയ കൊളസ്ട്രോൾ അതായത് ചീത്ത, രോഗകാരിയായ കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്‌ക്കാൻ ഏറെ സഹായകമാണ്. ചിരട്ടയിട്ടു തിളപ്പിച്ച ഇതു വഴി വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്‌ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്. ചിരട്ടയിട്ടു തിളപ്പിച്ച വെള്ളത്തിന്റെ മറ്റൊരു ഗുണമെന്നത് ഇത് നല്ല ശോധന നൽകുമെന്നതു കൂടിയാണ്. ഈ രീതിയിലും ഇതു തടി കുറയാൻ സഹായിക്കുന്നു. വയറിന്റെ ആകെയുള്ള ആരോഗ്യം കാത്തു സൂക്ഷിയ്‌ക്കുന്ന ഒരു വഴിയാണിത്.
Post Your Comments