
രാജ്യത്ത് ലോഹ ഖനികൾ ലേലം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് 22 ലോഹ ഖനികൾ ലേലം ചെയ്യാനുള്ള പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്. ലേലം ചെയ്യാനുള്ള ലോഹ ഖനികൾ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം ടെൻഡർ സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ലേല നടപടികൾ ആരംഭിക്കാനാണ് സാധ്യത.
ഖനി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആറ് ഇരുമ്പയിര് ബ്ലോക്കുകൾ, 3 ചുണ്ണാമ്പ് കല്ല് ഖനികൾ, മൂന്ന് സ്വർണ ഖനികൾ, രണ്ട് അലൂമിനിയം ബ്ലോക്കുകൾ, ചെമ്പ് ഖനികൾ, ഫോസ്ഫോറൈറ്റ് ഖനികൾ, ഗ്ലോക്കോണൈറ്റ് ഖനികൾ എന്നിവയുടെ ഓരോ ബ്ലോക്ക് വീതവുമാണ് ലേലം ചെയ്യുക.
Also Read: ടെലികോം ബിസിനസിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്
ഖനന മേഖലയിൽ നിന്നുള്ള ലേല വരുമാനത്തിലൂടെ രാജ്യത്തെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. നിലവിൽ, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 2.5 ശതമാനം മാത്രമാണ് ഖനന മേഖലയിൽ നിന്നുള്ള വിഹിതം. ഇത് 5 ശതമാനത്തോളം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments