Latest NewsNewsIndiaCrime

രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം കാമുകന്റെ മുറിയ്ക്കുള്ളില്‍: രണ്ടുപേര്‍ അറസ്റ്റില്‍

ശനിയാഴ്ചയാണ് ഗൗരവ് അറസ്റ്റിലായത്

ഫിറോസാബാദ്: രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം കാമുകന്റെ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഫിറോസാബാദിലെ കിത്തൗട്ട് ഗ്രാമത്തിലാണ് സംഭവം..

read also: കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി

2020 നവംബര്‍ ഇരുപതുമുതലാണ് ബിക്രം സിങ്ങിന്റെ മകള്‍ ഖുശ്ബുവിനെ കാണാതായത്. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയായിരുന്നു. വിവാഹത്തിനായി ഖുശ്ബു സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് കാമുകൻ ഗൗരവ് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് ഗൗരവ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 21ന് യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ കുഴിച്ചിടുകയും പിന്നാലെ കുടുംബസമേതം നാടുവിടുകയായിരുന്നെന്നും യുവാവ് പൊലീസിനു മൊഴി നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ: മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കു ചെലവഴിക്കുന്ന കോടികൾ സംബന്ധിച്ച് സിപിഎം വിശദീകരിക്കണം: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button