Latest NewsNewsIndia

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ മത്സരത്തിനൊരുങ്ങി ഖാര്‍ഗെയും തരൂരും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ശനിയാഴ്ച വൈകീട്ടോടെ അവസാനിച്ചപ്പോള്‍ മത്സര രംഗത്തെ ചിത്രം തെളിഞ്ഞു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും ശശി തരൂര്‍ എം.പിയും ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

Read Also;40,000 കിലോയോളം ലഹരിമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു

ഇരുവരെയും സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പ് അതോറിട്ടി ചെയര്‍മാന്‍ മധുസൂദനനന്‍ മിസ്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ഔദ്യോഗികമായി പ്രചാരണം നടത്താം. 17ന് രഹസ്യ ബാലറ്റ് വഴിയായിരിക്കും വോട്ടെടുപ്പ്. 19നാണ് വോട്ടെണ്ണല്‍. അന്നു തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കും. എ.ഐ.സി.സി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം 69 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിക്കുകയെന്നും മിസ്ത്രി അറിയിച്ചു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button