വയനാട്: വയനാട് പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍. രണ്ടു സ്ത്രീകടക്കം അഞ്ചു പേരെ വൈത്തിരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കോയമ്പത്തൂർ സ്വദേശിനിയാണ് പോലീസിൽ പരാതിപ്പെട്ടത്. ഇവർ വൈത്തിരി താലൂക്ക് ആശുപത്രിയിൽചികിത്സ തേടി. കൽപ്പറ്റ ഡി.വൈ.എസ്‍.പി ടി.പി ജേക്കബിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കേസിൽ രണ്ടു പേർ കൂടി പിടിയിലാവാനുണ്ട്.
Post Your Comments