Latest NewsKeralaNews

പെട്ടി ഓട്ടോ അഭയമാക്കിയ കുട്ടികളെ സർക്കാർ സംരക്ഷിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കൊല്ലം ശങ്കേഴ്‌സ് ജംഗ്ഷനു സമീപം പെട്ടി ഓട്ടോ അഭയമാക്കിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ മക്കളെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Read Also: പതിനഞ്ചുകാരിക്ക് നഗ്നചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ചു : മധ്യവയസ്കന്‍ പൊലീസ് പിടിയില്‍

കൊല്ലം സിഡബ്ല്യുസി ചെയർമാനും അംഗങ്ങളും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും നസീറിനേയും മക്കളേയും നേരിൽ കണ്ട് സംസാരിച്ചു. കുട്ടികളെ ജെജെ ആക്ട് അനുസരിച്ച് കൊല്ലത്തെ അംഗീകൃത ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്. കുട്ടികളെ തമ്മിൽ വേർപിരിക്കാതെ ഒരുമിച്ചായിരിക്കും താമസിപ്പിക്കുന്നത്.

Read Also: കോട്ടയത്ത് ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം: രണ്ടേ കാൽ പവൻ സ്വർണം നഷ്ടപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button