മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഭൂരിഭാഗം പേരും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍, കെമിക്കല്‍സ് അടങ്ങിയ സണ്‍സ്ക്രീന്‍ ഇനി വേണ്ട. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ചില പൊടിക്കൈകള്‍ കൊണ്ട് നിങ്ങളുടെ ഈ പ്രശ്നം പരിഹരിക്കാം. മലയാളികള്‍ക്ക് സുലഭമായ തേങ്ങായിലെ വെള്ളം കൊണ്ട് എന്നും രാവിലെ മുഖം കഴുകുക. തേങ്ങാവെള്ളം കുടിക്കുന്നതും നല്ലാതാണ്. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കുന്നതിന് ഉത്തമമായ വഴിയാണ്.
Read Also : കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ജീരകവും ഉപ്പും നമ്മുടെ അടുക്കളയില്‍ സുലഭമാണ്. ജീരകവും ഉപ്പും സമം ചേര്‍ത്ത് അരച്ച് മുഖത്ത് തേയ്ക്കുന്നതും മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും ഫ്രിക്കിള്‍സ് ഇല്ലാതാക്കാനും ഇത് സഹായിക്കും. ഉണക്കമുന്തിരിയും തേനും പഴവും പഞ്ചസാരയും നെയ്യില്‍ ചേര്‍ത്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഇത് മുഖത്തിന് നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കും.
പ്രകൃതിദത്തമായ സ്ക്രബ്ബറായി പഞ്ചസാര ഉപയോഗിക്കാവുന്നതാണ്. പൊടിച്ച പഞ്ചസാര മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയാം.
Post Your Comments