പത്തനംതിട്ട: ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയ പാതയിൽ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തികളുടെയും കലുങ്കുകളുടെയും പുനർ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി. എട്ടു സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള പണികളാണ് ടെണ്ടർ ചെയ്തത്. പണി തുടങ്ങാൻ വൈകിയതിനാൽ ഇത്തവണത്തെ സീസണിന് മുമ്പ് പൂർത്തിയാകാൻ സാധ്യതയില്ല.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ദേശീയ പാതയിൽ വണ്ടിപ്പെരിയാറിനും മുപ്പത്തിയഞ്ചാം മൈലിനും ഇടയിൽ നിരവധി സ്ഥലത്ത് സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. ടാര്‍ വീപ്പയും റിബണും ഉപയോഗിച്ചാണ് ഇവിടങ്ങളിൽ അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംരക്ഷണ ഭിത്തി നർമ്മിക്കാൻ ദേശീയ പാത വിഭാഗം എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു.
ഒൻപത് നിര്‍മ്മാണ പ്രവൃത്തികളിൽ എട്ടെണ്ണത്തിന് നേരത്തെ കരാർ നൽകിയിരുന്നു. എന്നാൽ, രണ്ടിടത്ത് മാത്രമാണ് കരാരുകാര്‍ പണികൾ തുടങ്ങിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലാണ് കരാറുകാരനെ കൊണ്ട് പണി വേഗത്തിലാക്കാൻ തീരുമാനിച്ചത്. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് പണികൾ തീർക്കാനാണ് കരാറുകാര്‍ക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
Post Your Comments