ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രവും ശ്രീകൃഷ്ണ ജന്മഭൂമിയുമുള്‍പ്പെടെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ചാവേര്‍ ആക്രമണത്തില്‍ തകര്‍ക്കുമെന്ന് നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റ ഭീഷണിക്കത്ത്. മഹാരാഷ്ട്ര ബിജെപി എംഎല്‍എ വിജയ് ദേശ്മുഖിനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മോഹ്ദ് ഷാഫി ബിരാജ്ദറിനെതിര എംഎല്‍എ പരാതി നല്‍കി.
Read Also: ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ചു, ഇനി അള്ളാഹു കാണിച്ചു തരുന്ന വഴിയിലൂടെ മാത്രമേ നടക്കൂ: സഹർ അഫ്‌ഷ
പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്താണ് എംഎല്‍എയ്ക്ക് ലഭിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്രവും ശ്രീകൃഷ്ണ ജന്മഭൂമിയുമുള്‍പ്പെടെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ചാവേര്‍ ആക്രമണത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്നും കത്തില്‍ ഭീഷണിയുണ്ട്.
സംഭവത്തില്‍ സോലാപൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കത്ത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം വേഗത്തിലാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളാണോ ഇതിന് പിന്നിലുള്ളതെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
Post Your Comments