ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് സീറോ അൾട്രാ 5ജി സ്മാർട്ട് ഫോണുകൾ ആണ് പുറത്തിറക്കിയത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം.
6.8 ഇഞ്ച് ത്രീഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. കോസ് ലൈറ്റ് സിൽവർ, ജെനസിസ് നോയർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.
Also Read: വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ 2 പിഞ്ചുകുട്ടികൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി സി- ടൈപ്പ് പോർട്ട്, 5ജി, വൈഫൈ 6 എന്നിങ്ങനെ കണക്ടിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. ഇൻഫിനിക്സ് സീറോ അൾട്രാ 5ജി സ്മാർട്ട്ഫോണുകളുടെ വില 520 ഡോളറാണ്. അതേസമയം, ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ലഭ്യമല്ല.
Post Your Comments