മെംഫിസ്: ടെന്നസിയിലെ ഒരു വീട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തെ തുടർന്ന് രണ്ട് പിഞ്ചുകുട്ടികളെ മരിച്ചു. ഇവരുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബുധനാഴ്ച ടെന്നിസി നോർത്ത് മെംഫിസിലായിരുന്നു സംഭവം. യുവതിയെ ഗുരുതര പരുക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഷെൽബി ഫോറസ്റ്റ് സ്റ്റേറ്റ് പാർക്കിന് സമീപം മെംഫിസിന് വടക്ക് സ്ഥിതിചെയ്യുന്ന വീട്ടിൽ 2 വയസ്സുള്ള പെൺകുട്ടിയെയും 5 മാസം പ്രായമുള്ള ആൺകുട്ടിയെയും അവരുടെ അമ്മയെയും നായ്ക്കൾ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു നായ്ക്കളുടെ ആക്രമണം. കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വീട്ടിൽ വളർത്തുന്ന പിറ്റ് ബുളിന്റെ ആക്രമണത്തിലാണ് കുട്ടികൾ മരണപ്പെട്ടത്.
ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികളെ കണ്ണീരോടെയല്ലാതെ നോക്കാനാകില്ല. രണ്ട് പിറ്റ്ബുൾ നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനെയും കടിച്ചത്. പ്രാദേശിക മെംഫിസ് എന്ന വാർത്താ സ്റ്റേഷൻ അനുസരിച്ച്, മെംഫിസ് അനിമൽ സർവീസസ് വ്യാഴാഴ്ച ഉച്ചയോടെ നായ്ക്കളെ കസ്റ്റഡിയിൽ എടുത്തു. അന്വേഷണം സജീവമായി തുടരുകയാണ്.
Post Your Comments