KeralaMollywoodLatest NewsNewsEntertainment

ഞങ്ങളെ കൊന്ന് ഒരു ചാക്കില്‍ കെട്ടി കളഞ്ഞാല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ: അമൃതയും അഭിരാമിയും ചോദിക്കുന്നു

ഞാനൊരു പൂ പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോയിട്ടാലും അമ്പലത്തില്‍ പോയാലും പ്രശ്നമാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. താരത്തിന്റെ സ്വകാര്യ ജീവിതം സമൂഹ മാധ്യമത്തിൽ പലപ്പോഴും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഗോപി സുന്ദറുമായുള്ള പ്രണയവും ജീവിതവുമെല്ലാം വിമർശനത്തിന് പ്രധാന കാരണമായി. എന്നാൽ, ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയും സഹോദരി അഭിരാമിയും.

‘പതിനഞ്ച് വര്‍ഷത്തോളമായി നിങ്ങള്‍ അമൃത ചേച്ചിയെ കണ്ടുകൊണ്ടിരിക്കുകയല്ലേ. ആ പതിന‍ഞ്ച് വര്‍ഷത്തിനിടെ എല്ലാവരുടെ ചിന്തയിലും ഇഷ്ടങ്ങളിലും പ്രവൃത്തിയിലും മാറ്റം വരില്ലേ. വേണ്ടിടത്ത് പ്രൈവസി കൊടുത്തും മറ്റുള്ളവരുടെ പ്രൈവസി ബഹുമാനിച്ചുമാണ് ഞങ്ങള്‍ ജീവിക്കുന്നത്’ അഭിരാമി പറഞ്ഞു

read also: കൊല്ലത്ത് അമ്മയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ

‘ഞാനൊരു പൂ പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോയിട്ടാലും അമ്പലത്തില്‍ പോയാലും പ്രശ്നമാണ്. അപ്പോള്‍ വരും കമന്റ് അമൃത സുരേഷ് പൂപിടിച്ച്‌ നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ച്‌. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് മനസിലാകുന്നില്ല’, അമൃത പറഞ്ഞു.

‘ഞങ്ങളെ അഹങ്കാരികളെന്ന് വിളിക്കുന്നവരോട് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. നിങ്ങളുടെ ഉള്ളിലുള്ള ദുഷിപ്പല്ലേ ഇത്തരം മോശം കമന്റുകളിലൂടെ പുറത്തേക്ക് വരുന്നത്. മോശം കമന്റുകള്‍ ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഞങ്ങളും മനുഷ്യരാണ്. ചോറ് തിന്നുന്നവരാണ്. ഇത് കോമ്പറ്റേറ്റീവ് വേള്‍ഡാണ്. ഞങ്ങള്‍‌ കുറച്ച്‌ അഹങ്കാരികളായ നില്‍ക്കുന്നത് കൊണ്ടാണ് സര്‍വൈവ് ചെയ്യുന്നത്. ഞങ്ങള്‍ തെറി കമന്റുകള്‍ ഒഴിവാക്കിയാണ് റിയാക്‌ട് ചെയ്യുന്നത്. ഒരാള്‍ സന്തോഷിക്കുന്ന കാണുമ്പോള്‍ നമ്മളും സന്തോഷിക്കുകയല്ലേ വേണ്ടത്. ജീവിതത്തില്‍ വേദനയനുഭവിച്ചരുന്ന സ്ത്രീ അതില്‍ നിന്നും ഒരിക്കലും മോചിതയാകരുത് എന്നാണോ നിങ്ങള്‍ ആ​ഗ്രഹിക്കുന്നത്. എല്ലാവരേയും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കു. ഞങ്ങളെ ഞങ്ങള്‍ തന്നെയാണ് പ്രശംസിക്കുന്നത്. നിങ്ങളെല്ലാം വന്ന് തെറിവിളിച്ച്‌ പോകുവല്ലേ. ഞങ്ങളെ ഒരു ചാക്കില്‍ കെട്ടി കൊന്ന് കളഞ്ഞാല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ. വെറുതെ ഞങ്ങള്‍ ഒരു ഫോട്ടോയിട്ടാല്‍ വരുന്ന കമന്റ് നിങ്ങള്‍ കുഞ്ഞിനെ കൊണ്ട് കളഞ്ഞോ എന്നാണ്. കഴിഞ്ഞ ദിവസം നിന്റെ കുട്ടി എവിടെ എന്നാണ് ഒരാള്‍ ചോദിച്ചത്. പാപ്പുവിനെ ഒരിക്കലും ഇതിലേക്കൊന്നും വലിച്ചഴക്കരുത്’ – അമൃതയും അഭിരാമിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button