KeralaLatest NewsNews

വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു 

 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മകളുടെ നില ​ഗുരുതരമായി തുടരുന്നു.

അതിവേ​ഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശികളായ ഷിബുവിനും മകൾ അലംകൃതയ്ക്കും പരിക്കേറ്റത്. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. റോഡിന് ഒരു വശത്ത് ബൈക്ക് നിര്‍ത്തി ഷിബുവും അലംകൃതയും ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സ് ഇടിച്ചു കയറിയത്. അപകടത്തിന് പിന്നാലെ ഷിബുവിനെയും നാലു വയസ്സുകാരി മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഷിബുവിന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button