പേരൂര്‍ക്കട: 15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. പ്രാവച്ചമ്പലം പനവിളാകം സ്വദേശി അന്‍വറുദ്ദീന്‍ (36) ആണ് പിടിയിലായത്.
Read Also : വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും
കരമന ഈസ്റ്റ് ശാസ്ത്രി നഗര്‍ ഭാഗത്ത് വീട് വാടകയ്ക്കെടുത്താണ് ഇയാള്‍ പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച് വന്നിരുന്നത്. കുപ്പിവെള്ളത്തിന്റെ കച്ചവടം നടത്താനെന്ന വ്യാജേനയാണ് ഇയാള്‍ വീട് വാടകയ്ക്കെടുത്തത്. പരിസരവാസികള്‍ക്കു സംശയമുണ്ടാകാതിരിക്കാന്‍ അതിരാവിലെയാണ് പുകയില ഉത്പന്നങ്ങള്‍ കൈമാറിയിരുന്നത്.
പൊലീസ് പരിശോധനയില്‍ 31 ചാക്കുകളില്‍ സൂക്ഷിച്ച പുകയില കണ്ടെത്തി. നര്‍ക്കോട്ടിക് സെല്‍ എസിപി ഷീന്‍ തറയിന്, കരമന സിഐ അനീഷ്, എസ്ഐമാരായ സന്തു, ബൈജു, സിപിഒമാരായ സജയകുമാര്‍, സജികുമാര്‍, സിപിഒമാരായ രാജീവ്, സന്‍ജിത്ത്, സജു, സ്പെഷ്യല്‍ ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പ്രാവച്ചമ്പലം ഭാഗത്ത് നിന്ന് പിടികൂടിയത്. അറസ്റ്റ് കോടതിയില്‍ ഹാജരാക്കി.
Post Your Comments