കോഴിക്കോട്: ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം നടന്നതായി പരാതി. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. ഇതിൽ ആറ് ഭണ്ഡാരങ്ങളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.
ഇന്ന് പുലർച്ചെ 4.45ന് ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണം വിവരം ആദ്യമറിഞ്ഞത്. മുണ്ടും ഷർട്ടും ഹെൽമെറ്റും ധരിച്ച മോഷ്ടാവ് പുലർച്ചെ 3.45ഓടെ ക്ഷേത്രവളപ്പിൽ കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പോലീസും ഡോഗ്‌സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments