മക്കൾ എത്ര വലുതായാലും അമ്മമാർക്ക് എന്നും കുഞ്ഞുങ്ങളാണ്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾ മരണപ്പെടുന്നത് ഏറ്റവും അധികം വേദന ഉണ്ടാക്കുന്ന കാര്യമാണെന്ന് പൊതുവെ മുതിർന്നവർ പറയുന്നത്. കഴിഞ്ഞ ദിവസം വടക്കഞ്ചേരിയിൽ മരണപ്പെട്ട വിദ്യാർത്ഥികളുടെ വീട്ടിലെ നിലയ്ക്കാത്ത കണ്ണീർ കാണുമ്പോഴും അത് തന്നെയാണ് ഓർമ വരുന്നത്. ബാസ്ക്കറ്റ് ബോൾ താരം രോഹിത് രാജിന്റെ ചേതന അറ്റ ശരീരം വീട്ടിലെത്തിച്ച സമയത്ത് അമ്മ ലതികയുടെ കരച്ചിൽ അരികിൽ നിൽക്കുന്ന ആരുടെയും ഹൃദയം തകർത്തു കളയുന്നതായിരുന്നു.
മകന്റെ ജഴ്സി നെഞ്ചോട് പിടിച്ച് മോനേ നിന്റെ ജഴ്സി അല്ലേടാ എന്നു പറഞ്ഞുകൊണ്ടായിരുന്നു ലതിക നിലവിളിച്ചിരുന്നത്. കരഞ്ഞു തളർന്നു പോയിരുന്നു ലതിക. മൃതദേഹത്തിനരികിൽ നിന്ന് മകനെ ഒരുനോക്ക് അവർ വേദനയോടെ കണ്ടു. മൃതദേഹം എടുക്കാൻ നേരം കരഞ്ഞു കൊണ്ടായിരുന്നു അമ്മയുടെ യാത്രാമൊഴി പോലും. രോഹിതിന്റെ അനുജത്തിയുടെ അവസ്ഥയും മറിച്ചല്ല. ബന്ധുക്കളൊക്കെ മൃതദേഹം എടുക്കാൻ തുടങ്ങിയ നിമിഷം ചേട്ടനെ കുറച്ച് നേരം കൂടി കണ്ടുകൊണ്ടിരിക്കാൻ അനുവദിക്കുമോ എന്ന് ചോദിച്ചായിരുന്നു സഹോദരി കരഞ്ഞത്.
പാലക്കാട് ബസ് അപകടത്തിൽ മരിച്ച തൃശൂർ സ്വദേശിയായ രോഹിത് രാജിന്റെ വീട്ടിലെ കാഴ്ചകൾ ആരുടെയും ഹൃദയത്തിൽ വലിയ വേദനകൾ പകർത്തും എന്നുള്ളത് ഉറപ്പായിരുന്നു. അച്ഛൻ രവിരാജും അമ്മയും സഹോദരിയും ശ്രീലക്ഷ്മിയും ഒക്കെ ഒരുപാട് സങ്കടത്തോടെ ആണ് രോഹിത്തിനെ യാത്രയാക്കിയത്. നാട്ടിലെ ഒരു പ്രമുഖ ബാസ്ക്കറ്റ് ബോൾ താരം കൂടിയായിരുന്നു രോഹിത്. ബിരുദ പഠനത്തിനു ശേഷമാണ് കോയമ്പത്തൂരിൽ ബാസ്ക്കറ്റ് ബോൾ പരിശീലനം തുടങ്ങിയത്.
Post Your Comments