Latest NewsKeralaNews

സച്ചിൻദേവ് എം.എൽ.എയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്

കോഴിക്കോട്: സച്ചിൻദേവ് എം.എൽ.എയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലാപ്പറമ്പ് ബൈപാസിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

പറമ്പിൽ കടവ് മഖാമിൽ സിയാറത്തിനായി പോകുകയായിരുന്നു പിതാവും മകളും. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോയി. ആബിത്തിനു ഇടതു കൈക്കും മകൾക്ക് ഇടതു കാലിനുമാണ് പരുക്ക്. എംഎൽഎയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാർ. പരുക്കേറ്റ പിതാവിനെയും മകളെയും ആശുപത്രിയിലെത്തി എംഎൽഎ സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button