കൊല്ലം: കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സംസ്ഥാന സർക്കാർ. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
Read Also: കേരളം മാറും: രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്, കൈയ്യടിച്ച് മറുനാടൻ മലയാളികൾ
അമ്മയ്ക്ക് സമ്മതമാണെങ്കിൽ കുഞ്ഞിനേയും അമ്മയേയും സർക്കാർ സംരക്ഷണത്തിൽ മാറ്റുന്നതാണ്. അതല്ലെങ്കിൽ നിയമ സഹായവും പോലീസ് സഹായവും ഉറപ്പ് വരുത്തുന്നതാണ്. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു.
തഴുത്തല സ്വദേശിനിനിയായ യുവതിയെയും, അഞ്ചു വയസ്സുകാരനായ മകനെയുമാണ് ഭർതൃവീട്ടുകാർ പുറത്താക്കിയത്. വീടിന്റെ സിറ്റൗട്ടിലാണ് അമ്മയും മകനും രാത്രിയിൽ കഴിഞ്ഞത്. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽ നിന്ന് ഇറക്കവിട്ടതെന്നാണ് യുവതിയുടെ ആരോപണം.
Post Your Comments