KeralaLatest NewsNews

കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ: അയോഗ്യരായവരെ മാറ്റണമെന്ന് നിർദ്ദേശം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചു. അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. പട്ടിക തിരുത്തി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 72 പഠന ബോർഡുകളിലെ 800 ൽ പരം അംഗങ്ങളിൽ 68 പേർക്ക് യോഗ്യത ഇല്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു.

Read Also: സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചുവെന്ന പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നടപടി. ബോർഡ് നിയമനത്തിൽ തുടർച്ചയായി സർവ്വകലാശാല തിരിച്ചടി നേരിടുന്നുണ്ട്. ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. വേണ്ടത്ര തിരുത്തലുകൾ വരുത്താതെ നിയമനത്തിന് വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടതും ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Read Also: വിഴിഞ്ഞം: സമരത്തിൽ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പിൽ കണ്ണി ചേരണമെന്ന് മന്ത്രി ദേവർകോവിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button