PalakkadKeralaNattuvarthaLatest NewsNews

പാ​ല​ക്കാ​ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കൊ​ടു​ന്തി​ര​പ്പു​ള്ളി സ്വ​ദേ​ശി ഹ​ക്കീ​മാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി​യി​ല്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കൊ​ടു​ന്തി​ര​പ്പു​ള്ളി സ്വ​ദേ​ശി ഹ​ക്കീ​മാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രമാ​ണ് സം​ഭ​വം. ഹ​ക്കീ​മി​നെ സു​ഹൃ​ത്താ​യ റി​ഷാ​ദാ​ണ് കു​ത്തി​യ​തെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പി​ന്നീ​ട് പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ​നി​ന്നും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : വടക്കഞ്ചേരിയിൽ വൻ ബസപകടം : സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് 9 മരണം, 12 പേര്‍ക്ക് പരിക്ക്

വാ​ക്ക് ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തിലേക്ക് നയിച്ചതെ​ന്നാ​ണ് പൊ​ലീ​സ് ന​ല്‍​കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കു​ത്തേ​റ്റ ഉ​ട​ന്‍ ത​ന്നെ സു​ഹൃ​ത്തു​ക്ക​ള്‍ ഹ​ക്കീ​മി​നെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button