മുംബൈ: ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനത്തിന് ഇന്ന് കൊടിയേറും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്പൈസസ് ഓർഗനൈസേഷനാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഇത്തവണ മുംബൈയിലാണ് വേദിയൊരുക്കിയിരിക്കുന്നത്. ഭക്ഷണ സുരക്ഷാ രംഗത്തെ വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
ഭക്ഷ്യ ശാസ്ത്രജ്ഞർ, സുഗന്ധവ്യഞ്ജന സ്ഥാപനങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ, രാജ്യാന്തര സന്നദ്ധ സംഘടനാ നേതാക്കൾ, എഫ്എസ്എഐ, ഐഐഎസ്ആർ, നാഷണൽ റിസർച്ച് ഓർഗനൈസേഷൻ എന്നിവയുടെ മേധാവികൾ സമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ, 2 ലക്ഷത്തോളം കർഷകരെ പ്രതിനിധീകരിക്കുന്ന, കാർഷിക ഉൽപ്പാദക സംഘടനകളെ സംഘടിപ്പിച്ചുകൊണ്ടുള്ള സമ്മേളനം ആദ്യമായാണ് രാജ്യത്ത് സംഘടിപ്പിക്കുന്നത്.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സുഗന്ധവ്യഞ്ജന ഉൽപ്പാദന മേഖലയിലെ നവീന സാങ്കേതികവിദ്യകൾ, ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ എന്നിവ സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയങ്ങളാണ്. കൂടാതെ, സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം സംബന്ധിക്കുന്ന ബോധവൽക്കരണം നടത്താനും പദ്ധതിയിടുന്നുണ്ട്.
Post Your Comments