PalakkadLatest NewsKeralaNattuvarthaNews

വടക്കഞ്ചേരി വാഹനാപകടം: ഇമ്മാനുവൽ ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിനു തൊട്ടു മുന്‍പെന്ന് സഹപാഠി

വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച മാർ ബസേലിയോസ് വിദ്യാനികേതനിലെ പ്ലസ് ടു വിദ്യാർഥി ഇമ്മാനുവൽ, ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിന് തൊട്ടു മുൻപ്. കൂട്ടുകാർക്കൊപ്പം ബസിന്റെ മധ്യഭാഗത്ത് ഇരുന്നിരുന്ന ഇമ്മാനുവൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വേണ്ടിയാണ് എഴുന്നേറ്റ് പോയതെന്ന് ഇമ്മാനുവലിന്റെ സഹപാഠി പ്രിൻസ് വി രാജു പറഞ്ഞു.

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ചു വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും മരണപ്പെട്ടു. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button