തൃശൂർ: വടക്കഞ്ചേരിയിൽ ഒമ്പതു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിൽ ന്യായീകരണവുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടത് കാരണമാണ് പു റകിൽ പോയി ഇടിച്ചതെന്ന് ജോമോൻ പറഞ്ഞു. താൻ ഉറങ്ങിപ്പോയിട്ടില്ലെന്നും തന്റെ കൈയില്‍ നിന്ന് വാഹനം നിയന്ത്രണം വിട്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞു.
കൊല്ലത്ത് നിന്ന് വടക്കഞ്ചേരിയിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ജോമോൻ ഇക്കാര്യം വ്യക്തമാക്കിയത്. ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍ അശോകന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ജോമോനെ വിശദമായി ചോദ്യം ചെയ്യും. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
വടക്കഞ്ചേരി അപകടം: സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കെ സുരേന്ദ്രൻ
ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്നാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചത്. അപകടത്തിൽ അഞ്ചു വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും മരണപ്പെട്ടു. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
Post Your Comments